മുംബൈ: രണ്ടാംതലമുറ സ്‌പെകട്രം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടേപ് പുകമറ സൃഷ്ടിക്കാനാണെന്ന് പ്രശസ്ത വ്യവസായി രത്തന്‍ ടാറ്റ ആരോപിച്ചു. വന്‍ അഴമതിയിലില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും ടാറ്റ വ്യക്തമാക്കി.

സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് ടേപ് പുറത്തുവിട്ടിരിക്കുന്നത്. സ്‌പെക്ട്രം വിതരണത്തിനുപിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ടേപ് ഇപ്പോള്‍ പറത്തുവിട്ടിരിക്കുന്നത്. ആരോപണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്നും ടാറ്റ ആവശ്യപ്പെട്ടു.

പബ്ലിക് റിലേഷന്‍ ഏജന്‍സി ഉടമയായ നീര റാഡിയ എന്‍ ഡി ടി വി യുടെ ബര്‍ക്ക ദത്തുമായും ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ബോര്‍ഡ് അംഗം വീര്‍ സാംഗ്വിയുമായുള്ള സംഭാഷണത്തിന്റെ ടേപാണ് പുറത്തുവന്നത്. 2G സ്‌പെക്ട്രം വിഷയവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇന്‍കംടാക്‌സ് വകുപ്പ് ടേപ് ചോര്‍ത്തിയത്.