ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷണം വണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും തടസപ്പെട്ടു. അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നേരിട്ട് പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

അതിനിടെ പാര്‍ലമെന്റ് തടസപ്പെട്ട ദിവസങ്ങളിലെ അലവന്‍സ് വാങ്ങില്ലെന്ന് കോണ്‍ഗ്രസ് എം പി മാര്‍ വ്യക്തമാക്കി. സ്‌പെ്ക്ട്രം വിഷയത്തില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് തടസപ്പെടനുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് എം പി മാരുടെ പുതിയ പ്രഖ്യാപനം.