ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം വിഷയത്തില്‍ ടെലികോം കമ്പനികളില്‍ നിന്ന് ഒറ്റത്തവണ ഫീസ് ഈടാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുവഴി 31,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് ധനംവകുപ്പിന്റെ കണക്കുകൂട്ടല്‍.[innerad]

നിലവിലുള്ള എല്ലാ ടെലികോം കമ്പനികളില്‍ നിന്നും ഒറ്റത്തവണയായി സ്‌പെക്ട്രം ഫീ പിരിച്ചെടുക്കണമെന്ന മന്ത്രിതല സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ  അംഗീകരിക്കുകയായിരുന്നു.

അതേസമയം, അവശ്യമരുന്നുകളുടെ വില നിയന്ത്രണം മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. 350 ഓള്ം അവശ്യമരുന്നുകള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശരദ് പവാര്‍ അധ്യക്ഷനായ മന്ത്രിസഭ ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു.

വില നിയന്ത്രണം സര്‍ക്കാര്‍ ഉടന്‍ തീരുമാനിച്ചില്ലെങ്കില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന്റെ 10 ശതമാനം ഓഹരി വിറ്റഴിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.