പട്‌ന: 2ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് സുപ്രീംകോടതി വിമര്‍ശനത്തിന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മറുപടി പറയണമെന്ന് ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി ആവശ്യപ്പെട്ടു. 2ജി സ്‌പെക്ട്രം അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് . ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്വാനി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പാട്‌നയിലെത്തിയ അദ്വാനി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

2ഏ സ്‌പെക്ട്രം വിവാദത്തില്‍ മുന്‍ മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അപേക്ഷ വൈകിപ്പിച്ചതിന് പ്രധാനമന്ത്രിയുടെ ഓഫീസിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഇതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് അദ്വാനി ഇങ്ങനെ പ്രതികരിച്ചത്.