ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിവാദത്തില്‍ ടെലകോംമന്ത്രി കബില്‍ സിബലിനെതിരേ അവകാശലംഘന നോട്ടീസ് നല്‍കാന്‍ ബി ജെ പി നീക്കം തുടങ്ങി. സ്‌പെക്ട്രം വിഷയത്തില്‍ പാര്‍ലമെന്റിനു പുറത്ത് അന്വേഷണം പ്രഖ്യാപിച്ചതിനെതിനാണ് നോട്ടീസ് നല്‍കാന്‍ നീക്കം നടക്കുന്നത്.

സ്‌പെക്ട്രം വിഷയത്തില്‍ അന്വേഷണം നടത്താന്‍ മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ശിവരാജ് പട്ടീല്‍ അംഗമായുള്ള ഏകാംഗ കമ്മീഷനെ നിയമിക്കുമെന്ന് സിബല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദമായത്.

സ്‌പെക്ട്രം വിതരണത്തിലെ നടപടിക്രമങ്ങള്‍ നീതിപൂര്‍വ്വമായിരുന്നോ, എന്തെല്ലാം പിഴവുകള്‍ സംഭവിച്ചു എന്നതിനെക്കുറിച്ചുമെല്ലാം അന്വേഷണം നടക്കുമെന്ന് കബില്‍ സിബല്‍ പറഞ്ഞു.