Categories

സ്‌പെക്ട്രം: സുബ്രഹ്മണ്യം സ്വാമി പുതിയ ഹരജി സമര്‍പ്പിച്ചു

ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെകട്രം വിതരണവുമായി ബന്ധപ്പെട്ട കേസില്‍ ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി ദല്‍ഹിഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസില്‍ തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി.

പ്രത്യേക സി ബി ഐ ജഡ്ജി പ്രദീപ് ചദ്ദയ്ക്കാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ തന്റെ വാദങ്ങള്‍ക്ക് പിന്തുണലഭിക്കാന്‍ സി ബി ഐയോട് ആവശ്യപ്പെടണമെന്നും ഹരജിയില്‍ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.