ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിതരണവിവാദവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനായി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി സുപ്രീംകോടതിയില്‍ ഹാജരാകും. കഴിഞ്ഞ തവണ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമായിരുന്നു ഹാജരായിരുന്നത്.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കുശേഷം നിയമമന്ത്രി വീരപ്പ മൊയ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ കേന്ദ്രസര്‍ക്കാറിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും പ്രതിനിധീകരിച്ചാണ് അറ്റോണി ജനറല്‍ ഹാജരാവുക.

2G സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് സുപ്രീംകോടതി വാദംകേള്‍ക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനുനേരെ സുപ്രീംകോടതി നിശിതവിമര്‍ശനമുയര്‍ത്തിയിരുന്നു.