ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിവാദത്തില്‍ മുന്‍ മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അപേക്ഷ വൈകിപ്പിച്ചതിന് പ്രധാനമന്ത്രിയുടെ ഓഫീസിന് സൂപ്രീം കോടതിയുടെ വിമര്‍ശനം. ജനതാപാര്‍ട്ടിനേതവായ സുബ്രഹ്മണ്യസ്വാമി നല്‍കിയ ഹരജിയിന്‍മേലാണ് സുപ്രീകോടതിയുടെ പരാമര്‍ശം.

29.11.2008ലാണ് സുബ്രഹ്മണ്യസ്വാമി ടു.ജിസ്‌പെക്ട്രം അഴിമതി സംബന്ധിച്ച് ടെലികോം മന്ത്രി എ.രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അപേക്ഷ നല്‍കിയത്. നിയമപ്രകാരം ഇത്തരമൊരു അപേക്ഷകിട്ടിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ മറുമടി നല്‍കണം. ചില പ്രത്യേക സാഹചര്യത്തിലാണെങ്കില്‍ ഒരു മാസം കൂടിയെടുക്കാം. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇക്കഴിഞ്ഞ ആഗസ്തിലാണ് ഇതുസംബന്ധിച്ച് മറുപടി നല്‍കിയത്. കേസ് സി.ബി.ഐ അന്വേഷിക്കുകയാണെന്നും കുടുതല്‍ കാര്യങ്ങള്‍ അതിനുശേഷമേ പറയാന്‍ കഴിയൂ എന്നായിരുന്നു വിശദീകരണം.

മറ്റൊരു സുപ്രധാന തീരുമാനം കൂടി കോടതി അറിയിച്ചു. രാജ ഇപ്പോള്‍ മന്ത്രിയല്ലാത്തതിനാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍ കൂര്‍ അനുമതി വേണ്ടെന്ന് കൊടതി വാക്കാല്‍ നിരീക്ഷിച്ചു.

2ഏ സ്‌പെക്ട്രം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) നല്‍കിയ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചു. സ്‌പെക്ട്രം വിതരണം ചെയ്യുന്നതിനായി നിയമമന്ത്രാലയം നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് വ്യക്തമായിരുന്നു.

ആദ്യം വരുന്നവര്‍ക്ക് ആദ്യം പരിഗണന എന്ന നിര്‍ദേശം ലംഘിക്കപ്പെട്ടു. സ്‌പെക്ട്രം ഇടപാടിലൂടെ ചില കമ്പനികള്‍ മാത്രമാണ് ലാഭമുണ്ടായത്. യോഗ്യരല്ലാത്തവര്‍ക്ക് സ്‌പെക്ട്രം അനുവദിച്ച ടെലകോം വകുപ്പ് നിയമമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.