ന്യൂദല്‍ഹി: 2G സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് പി.ചിദംബരം. പ്രതിപക്ഷം ജെ.പി.സി അന്വേഷണം ആവശ്യപ്പെടുന്നതില്‍ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു.

സ്‌പെക്ട്രം അഴിമതി കേസ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭ നടപടികള്‍ രാവിലെ തടസ്സപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് സഭ 12മണി വരെ നിര്‍ത്തിവച്ചതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ഇതിനിടയില്‍
ഇക്കാര്യത്തില്‍ ജെ.പി.സി അന്വേഷണം ആവശ്യമില്ലെന്ന് ചിദംബരം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ ഈ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം വീണ്ടും ബഹളമുണ്ടാക്കി. സഭ നാളത്തേക്ക് മാറ്റിവച്ചു.

രാജയുടെ രാജി കൊണ്ടമാത്രം സ്‌പെക്ട്രം അഴിമതിയ്ക്ക് പരിഹാരിമാവില്ലെന്നും ഇതില്‍ സംയുക്തപാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യമാണെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുന്നതുവരെ സഭാ നടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.