ന്യൂദല്‍ഹി: ടു.ജി ലൈസന്‍സുകള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ലൈസന്‍സുകള്‍ റദ്ദാക്കാനാകില്ല. അതേസമയം സുപ്രീംകോടതിയില്‍ ഹരജി വന്നതിന് ശേഷമുള്ള എല്ലാനടപടികളും കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കേസ് മാര്‍ച്ച് ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണും സുബ്രഹ്മണ്യസ്വാമിയും നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം.