Categories

Headlines

2G: കോര്‍പ്പറേറ്റുകളുടെ ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

2g-spectrumന്യൂദല്‍ഹി: 2G സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് കോര്‍പ്പറേറ്റുകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. യുണിടെക് ചീഫ് സജ്ഞയ് ചന്ദ്ര, ഡി.പി റിയാലിറ്റി സ്ഥാപകന്‍ വിനോദ് ഗോന്‍ക, അനില്‍ അംബാനിയുടെ എ.ഡി.എ.ഡി ഗ്രൂപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നല്‍കിയ അപേക്ഷയാണ് ദല്‍ഹി ഹൈക്കോടതി മാറ്റിയത്.

കേസുമായി ബന്ധപ്പെട്ട് ഇവരെ 14ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ച 2G സ്‌പെക്ട്രം പ്രത്യേക കോടതിയില്‍ ഇവര്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഉത്തരവാദിത്തങ്ങള്‍ പറ്റിയ ആളുകളെ ഏല്‍പ്പിക്കാനായി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം വേണമെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ അപേക്ഷയും തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് ദല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് മൊബൈല്‍ നെറ്റ് വര്‍ക്ക് ലൈസന്‍സ് ലഭിക്കുവാനായി മുന്‍ടെലികോം മന്ത്രി എ.രാജയുമായി ഗൂഢാലോച നടത്തി എന്ന ആരോപണമാണ് സജ്ഞയ് ചന്ദ്രയ്ക്കും വിനോദ് ഗോന്‍കയ്ക്കും എതിരെയുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.