ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജ. തന്റെ വസതിയില്‍ സി.ബി.ഐ നടത്തിയ റെയ്ഡ് സാധാരണ പരിശോധന മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തിന്റെ ഭാഗമായുള്ള എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്നുപോകാന്‍ തയ്യാറാണ്. സി.ബി.ഐ അന്വേഷണത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് രാജയെ ഇന്നലെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. രാജയുടെ ഉറ്റ സുഹൃത്തും ചെന്നൈ ഗ്രീന്‍ എക്‌സ്‌പോര്‍ട്‌സ് മാനേജിങ് ഡയറക്ടറുമായ സാദിഖ് ബാഷയെയും ചോദ്യം ചെയ്യുന്നുണ്ട്.

അതേസമയം വാര്‍ത്താവിനിമയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുകഴിഞ്ഞ ശേഷം മാത്രമേ രാജയെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യുകയുള്ളൂ. രാജയുടെയും ടെലികോം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടേയും വസതികളില്‍ രണ്ടുദിവസം മുന്‍പ് റെയ്ഡ് നടത്തിയിരുന്നു.