ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയ്‌ക്കെതിരെ വിമര്‍നവുമായി സുപ്രീകോടതി വീണ്ടും രംഗത്ത്. 2001ലെ അതേ നിരക്കില്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം വിതരണം ചെയ്തതിനെ ‘അസംബന്ധം’ എന്നാണ് കോടതി വിശേഷിപ്പിച്ചത്. 2001ലെ നിരക്കില്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം നല്‍കിയെങ്കില്‍ അതേ വിലയ്ക്ക് പെട്രോളും നല്‍കരുതോ എന്ന് കോടതി ചോദിച്ചു.സെപ്ക്ട്രം ഇടപാട് അന്വേഷിക്കുന്നതില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.

ടെലികോം കമ്പിനികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ 2500കോടിരൂപ വായ്പനല്‍കിയെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ഇത് സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു. സാമ്പത്തിക തിരിമറിയെക്കുറിച്ച് ബാങ്കിങ് സെക്യൂരിറ്റി ആന്റ് പ്രോബ് സെല്‍ അന്വേഷിക്കും. ബാങ്ക് ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച് ജനുവരിയ്ക്കുമുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു.
ഹരജി കോടതി വിധിപറയാനായി മാറ്റി.