ന്യൂദല്‍ഹി: 2G സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പുതിയ വഴിത്തിരിവ്. സ്‌പെക്ട്രം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അപ്പാടെ അവഗണിച്ചുവെന്ന ആരോപണവുമായി മുന്‍ ടെലകോം സെക്രട്ടറി ഡി എസ് മത്തൂര്‍ രംഗത്തെത്തി.

റേഡിയോവേവ് സിഗ്നലുകളുടെ വിതരണവുമായി ബന്ധപ്പെട്ട് താന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അതൊന്നും നടപ്പാക്കിയില്ല. കൂടാതെ സ്‌പെകട്രം കുറവാണെന്നും വിതരണത്തില്‍ നിയന്ത്രണം പാലിക്കണമെന്നുമുള്ള നിര്‍ദേശവും അവഗണിക്കപ്പെട്ടുവെന്ന് മാത്തൂര്‍ പറഞ്ഞു.

എന്നാല്‍ സ്‌പെക്ട്രം വിതരണത്തില്‍ അഴിമതി നടന്നോ എന്നതിനെക്കുറിച്ച് മാത്തൂര്‍ പ്രതികരിച്ചില്ല.