2 ജി സ്‌പെക്ട്രം: എസ്സാര്‍, ലൂപ് ടെലികോം ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
India
2 ജി സ്‌പെക്ട്രം: എസ്സാര്‍, ലൂപ് ടെലികോം ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2012, 9:43 pm

ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കുറ്റാരോപിതരായ എസ്സാര്‍, ലൂപ് ടെലികോം കമ്പനികളുടെ ഉദ്യോഗസ്ഥര്‍ക്ക് സി.ബി.ഐ കോടതി പുതിയ സമന്‍സയച്ചു. അടുത്തമാസം 22 ന് കോടതിയില്‍ നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്.

ദല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കമ്പനികളുടെ എക്‌സിക്യൂട്ടീവുമാര്‍ക്ക് സമന്‍സയച്ചിരിക്കുന്നത്. എസ്സാര്‍ ഗ്രൂപ്പിലെ രവികാന്ത് റുയാ, അനുഷ്മന്‍ റുയാ, ലൂപ് ടെലികോമിലെ കിരണ്‍ കേതന്‍, ഐ.പി കേതന്‍, കൂടാതെ വികാസ് സറഫ് എന്നിവരാണ് പ്രസ്തുത ഉദ്യോഗസ്ഥര്‍. നേരത്തെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കും സമന്‍സയച്ചിരുന്നെങ്കിലും കോടതിയില്‍ ഹാജരായിരുന്നില്ല.

ടു ജി ലൈസന്‍സ് ലഭിക്കാന്‍ ഈ രണ്ട് കമ്പനികളുടെ അഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കുറ്റപത്രത്തിലുള്ളത്.

Malayalam News
Kerala News in English