ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജയ്ക്കും, ഡി.എം.കെ എം.പി കനിമൊഴിക്കുമെതിരെ സി.ബി.ഐ പ്രത്യേക കോടതി കുറ്റംചുമത്തി. രാജ, കനിമൊഴി എന്നിവരുള്‍പ്പെടെ 17 പ്രതികള്‍ക്കെതിരെയാണ് കുറ്റംചുമത്തിയിരിക്കുന്നത്.

അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഐ.പി.സി 409ാം വകുപ്പ് പ്രകാരം കുറ്റകരമായ വിശ്വാസ വഞ്ചനക്കുറ്റവുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. രാജയ്ക്കും മറ്റ് രണ്ട് പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ കുറ്റകരമായ വിശ്വാസ വഞ്ചന കുറ്റംചുമത്തണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Subscribe Us:

ടെലികോം കമ്പനികളായ റിലയന്‍സ്, സ്വാന്‍, യുണിടെക് എന്നിവയ്‌ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, കുറ്റംചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 14 പേരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കേണ്ടതുണ്ട്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചശേഷമേ വിചാരണ നടപടികള്‍ ആരംഭിക്കുകയുള്ളൂ.