എഡിറ്റര്‍
എഡിറ്റര്‍
2ജി ലേലം: വിറ്റുപോകാത്ത സര്‍ക്കിളുകള്‍ പുനര്‍ലേലം ചെയ്യുമെന്ന് കപില്‍ സിബല്‍
എഡിറ്റര്‍
Saturday 17th November 2012 1:02am

 

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസങ്ങളിലായി നടന്ന 2ജി സ്‌പെക്ട്രം ലേലത്തില്‍ വിറ്റുപോകാത്ത സര്‍ക്കിളുകള്‍ മാര്‍ച്ച് 31നകം വീണ്ടും ലേലം ചെയ്യുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ പുനര്‍ലേലത്തിന്റെ വിശദാംശങ്ങള്‍ കപില്‍ സിബല്‍ വെളിപ്പെടുത്തിയില്ല.

Ads By Google

പുനര്‍ലേലത്തില്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിക്കണമെങ്കില്‍ അടിസ്ഥാനവില കുറക്കേണ്ടിവരും. എല്ലാ കാര്യങ്ങളും ധനമന്ത്രി പി.ചിദംബരം ചെയര്‍മാനായുള്ള ടെലികോം മന്ത്രിതല സമിതി ഉടന്‍ തീരമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 2ജി ലേലത്തില്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

സര്‍ക്കാറിന്റെ വരുമാനം നഷ്ടപ്പെട്ടതില്‍ ആകുലപ്പെടുന്നതിന് പകരം അത് രാഷ്ട്രീയ നേട്ടമായി ആഘോഷിക്കുന്ന സര്‍ക്കാറിന് സമനില നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

2ജി ലേലത്തിന്റെ പരാജയത്തിന്റെ മറപിടിച്ച് സി.എ.ജിയെ ചോദ്യം ചെയ്യാനുള്ള ശ്രമം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

Advertisement