ന്യൂദല്‍ഹി: 2G സ്‌പെക്ട്രം അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുന്നത് തടയാനായി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ സമവായമുണ്ടായില്ല. സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷണം വേണമെന്ന നിലപാടില്‍ ബി ജെ പി ഉറച്ചുനിന്നതോടെയാണ് പ്രശ്‌നപരിഹാരമുണ്ടാകാതെ പോയത്.

യോഗത്തില്‍ പങ്കെടുത്ത വിവിധരാഷ്ട്രീയ കക്ഷികള്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. എന്നാല്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലായിരുന്നു ബി ജെ പി. ഒടുക്കം പ്രധാനമന്ത്രിയുമായി ചര്‍ച്ചനടത്തിയ ശേഷം മറുപടി പറയാമെന്ന് പ്രണാബ് മുഖര്‍ജി വ്യക്തമാക്കുകയായിരുന്നു.