ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസ് വിദേശ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെ.പി.സി)കുറ്റപ്പെടുത്തല്‍.

2 ജി സ്‌പെക്ട്രം ലേലം ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടില്‍ വിദേശത്ത് നിന്ന് പണം വന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരം അന്വേഷിക്കാനായി വിദേശരാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന് സി.ബി.ഐ ജെ.പി.സിയെ അറിയിച്ചിരുന്നു.

Ads By Google

എന്നാല്‍ വിദേശത്ത് നടക്കുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് ജെ.പി.സി അംഗങ്ങള്‍ സി.ബി.ഐ ഡയരക്ടറായ രജ്ഞിത്ത് സിന്‍ഹയെ അറിയിച്ചിരുന്നു. അതേസമയം ഇന്ത്യയിലെ കേസുകള്‍ അന്വേഷിക്കുന്നതില്‍ പുരോഗതിയുണ്ടെന്നും വിദേശത്തുള്ളവ സാവധാനത്തിലാണെന്നും സി.ബി.ഐ സമ്മതിച്ചിട്ടുണ്ട്.

കേസിന്റെ കൃത്യമായ അന്വേഷണത്തിനായ് മലേഷ്യ, മൗറീഷ്യസ്, ബര്‍മൂഡ, ബ്രിട്ടന്‍ എന്നീ വിദേശ രാജ്യങ്ങളിലെ ഇന്റര്‍പോളിന്റെ സഹായത്തോടെ കഴിഞ്ഞ വര്‍ഷം സി.ബി.ഐ കത്തയച്ചിരുന്നു. കത്തയച്ചതിന് ശേഷം കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നാണ് ജെ.പി.സി ആരോപിക്കുന്നത്.