ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറയുടെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി.  കേസില്‍ ഈ വര്‍ഷം ഫെബ്രുവരി രണ്ടിനാണ് ബെഹൂറ അറസ്റ്റിലായത്.

‘ സിദ്ധാര്‍ത്ഥ് ബെഹൂറയുടെ ജാമ്യാപേക്ഷ തള്ളുന്നു’  ജഡ്ജി ഷാലി വിധി പ്രഖ്യാപിച്ചു. എന്നാല്‍ ജാമ്യാപേക്ഷ തള്ളാനുള്ള കാരണം സംബന്ധിച്ച വിശദീകരണം അദ്ദേഹം നല്‍കിയിട്ടില്ല.

സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡി.എം.കെ എം.പി കനിമൊഴിയുള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ക്ക് നവംബര്‍ 28ന് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിര്‍ത്തിരുന്നില്ല. എന്നാല്‍ ബെഹൂറയ്ക്ക് ജാമ്യം നല്‍കരുതെന്ന് സി.ബി.ഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Malayalam news

Kerala news in English