ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പാടില്ലെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ വാദത്തിന് സമര്‍ത്ഥരായ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മറ്റ് കോടതികളുടെ ഉത്തരവുകളൊന്നും അന്വേഷണത്തെ സ്വാധീനിക്കരുത്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സി.ബി.ഐയോട് കോടതി നിര്‍ദേശിച്ചു.