എഡിറ്റര്‍
എഡിറ്റര്‍
കടം വാങ്ങിയാണെങ്കിലും ടോള്‍ പിരിവില്ലാത്ത റോഡുകള്‍ നിര്‍മിക്കും: മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 1st June 2013 1:18pm

ummenchandi1

കാസര്‍ഗോഡ്: ടോള്‍ പിരിവില്ലാത്ത 28 റോഡുകള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കടമെടുത്താണ് പദ്ധതി പ്പിലാക്കിയാലും ടോള്‍ പിരിവ് ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് കെ.എസ്.പി.ടി രണ്ടാംഘട്ട റോഡ് വികസന പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതില്‍ പകുതി റോഡുകളും മലബാര്‍ മേഖലയിലായിരിക്കും.

Ads By Google

ഓരോ റോഡും ഓരോ പദ്ധതിയായി പരിഗണിച്ചായിരിക്കും നിര്‍മാണം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായ വികസനം കേരളത്തിലും സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിനായിരം കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഈ പണം പലിശ കുറഞ്ഞ മേഖലയില്‍ നിന്നും 3 വര്‍ഷത്തിനകം കണ്ടെത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അടുത്തമാസം വിശദമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം നേടിയ വികസനം അടിസ്ഥാന സൗകര്യ വികസനത്തിലും കൈവരിച്ചാലേ നിക്ഷേപമുണ്ടാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement