കംപാല: തെക്കന്‍ സുഡാനില്‍ യാത്രാ ബസുകള്‍ കൂട്ടിയിടിച്ച് 28 പേര്‍ മരിക്കുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉഗാണ്ടയുടെ അതിര്‍ത്തിയില്‍ നിന്നും 50 കിലോമീറ്റര്‍ മാറി തെക്കന്‍ സുഡാനിലാണ് അപകടം ഉണ്ടായത്.

ഉഗാണ്ട രജിസ്‌ട്രേഷനുള്ള ബസുകളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 17 പേര്‍ ഉഗാണ്ട സ്വദേശികളും 11 പേര്‍ സുഡാന്‍കാരുമാണ്. ബസുകളില്‍ എത്രപേരുണ്ടായിരുന്നുവെന്ന് അറിയില്ലെന്ന് ഉഗാണ്ടന്‍ പോലീസ് പറഞ്ഞു.

ഓരോ വര്‍ഷവും 2000ലധികം പേരാണ് ഉഗാണ്ടയില്‍ റോഡപകടത്തില്‍ കൊല്ലപ്പെടുന്നത്.