മധ്യപ്രദേശ്: മധ്യപ്രദേശ് മാന്‍ഡ്‌ല ജില്ലയില്‍ സൗജന്യ തിമിര ശസ്ത്രക്രിയ നടത്തിയ 28 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഇവരില്‍ മിക്കവരും പേരും പിന്നോക്ക് ദളിത് വിഭാഗങ്ങളില്‍പെട്ടവരാണ്. മാന്‍ഡ്‌ലയിലെ സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ക്യാമ്പില്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കാണ  കാഴ്ച പോയത്.
ഓപ്പറേഷന്‍ കഴിഞ്ഞ പിറ്റേദിവസം തന്നെ എല്ലാവരുടേയും കണ്ണില്‍ അണുബാധയുണ്ടായി. തുടര്‍ന്ന് രക്തം വരികയും ചെയ്തു. എന്നാല്‍ കണ്ണിലൊഴിക്കാന്‍ ചില തുള്ളിമരുന്നുകള്‍ നല്‍കി അവരെ ആശുപത്രിവിടാന്‍ അനുവദിക്കുകയായിരുന്നു.
വേദന അസഹനീയമാകുകയും കാഴ്ച നഷ്ടമാകാനും തുടങ്ങിയതോടെ ചിലര്‍ ആശുപത്രിയില്‍ ചെന്നെങ്കിലും അവര്‍ക്ക് ഒരു വിശദീകരണവുമുണ്ടായിരുന്നില്ല.
ആശുപത്രിയ്‌ക്കെതിരെ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. രോഗികളെ സന്ദര്‍ശിക്കാനും അധികൃതരാരും ഇതുവരെ എത്തിയിട്ടില്ല.