Categories

ലെ-ല­ഡാ­ക്കില്‍ ഉ­രുള്‍­പ്പൊ­ട്ടല്‍: 85 മരണം

ലെ­യ് ല­ഡാ­ക്: വ്യാ­ഴാഴ്­ച രാ­ത്രി­യുണ്ടാ­യ ക­ന­ത്ത മ­ഴ­യി­ലുണ്ടാ­യ ഉ­രുള്‍­പ്പെ­ട്ട­ലില്‍ 85 പേര്‍ കൊല്ല­പ്പെ­ട്ടു. 300 പേര്‍­ക്ക് പ­രി­ക്കേറ്റു. നി­രവ­ധി പേ­രെ കാ­ണാ­താ­യി.ര­ക്ഷാ­പ്ര­വര്‍­ത്ത­ന­ത്തി­നി­ടെ നാ­ലു പോ­ലി­സു­കാ­രും മ­രിച്ചു.

സം­ഭ­വ­സ്ഥലത്ത് സൈനിക അര്‍ധസൈനിക വിഭാ­ഗ­ങ്ങ­ളു­ടെ നേ­തൃ­ത്വ­ത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തു­ട­രു­ക­യാണ്. ഹെ­ലി­കോ­പ്­റ്റര്‍ ഉ­പ­യോ­ഗി­ച്ചാ­ണ് ര­ക്ഷാ­പ്ര­വര്‍ത്ത­നം ന­ട­ത്തു­ന്നത്.

ശ്രീനഗറില്‍നിന്ന് 424 കിലോമീറ്റര്‍ അകലെ ഹി­മാലയന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ലേനഗരത്തില്‍ കഴിഞ്ഞ രാത്രിയാണ് പലയിടത്താ­യി പെ­ട്ടെ­ന്നുണ്ടാ­യ ക­ന­ത്ത­മ­ഴ­യെ­ത്തു­ടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ചൊഗ്ലുംസാര്‍ മേഖലയെയാണ് ദുരന്തം കൂടുതല്‍ ബാധിച്ചത്. ലേയിലെ സിവില്‍ വിമാനത്താവ­ള­ത്തിന്റെ റണ്‍­വേ ഏ­ക­ദേശം പൂര്‍ണമായി തകര്‍ന്നു. പലയിട­ത്തും ടെലിഫോണ്‍ ബന്ധ­വും വിച്ഛേദിക്ക­പ്പെ­ട്ടി­ട്ടുണ്ട്. പ­ഴ­യ ലേ ന­ഗ­ര­ത്തി­ലെ പ്ര­ധാ­നാ­ശു­പ­ത്രി­യില്‍ വെ­ള്ളം ക­യറി. പ്രധാ­ന ബ­സ്സ് സ്റ്റാന്റും ത­കര്‍­ന്നി­ട്ടുണ്ട്. കാ­ര്‍­ഗില്‍ മ­നാ­ലി എ­ന്നി­വി­ട­ങ്ങ­ളി­ലെ വാര്‍­ത്ത­വി­നി­മ­യ­സം­വി­ധാ­ന­ങ്ങള്‍ ത­ക­രാ­റി­ലാ­യി­ട്ടുണ്ട്.

കൂടുതല്‍ പേര്‍ മരിച്ചിരിക്കാമെന്നും വെള്ളം താഴ്ന്ന ശേഷമേ യഥാര്‍ത്ഥ കണക്ക് വ്യക്തമാകൂ എന്നും അധികൃതര്‍ കൂട്ടിച്ചേര്‍­ത്തു. ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദ്ദേശം നല്‍­കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.