Categories

26/11 : അഞ്ച് പാക് പൗരന്‍മാര്‍ക്ക് ഇന്റര്‍പോള്‍ നോട്ടീസ്

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പാക് പൗരന്‍മാര്‍ക്കെതിരേ ഇന്റപോള്‍ നോട്ടീസ് പുറപ്പെടുവിച്ചു. രണ്ട് ആര്‍മി മേജര്‍മാരും നോട്ടീസ് പുറപ്പെടുവിച്ചവരില്‍ പെടും. ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പിടിയിലായ ഡേവിഡ് ഹെഡ്‌ലിയെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പാക് സൈന്യത്തിലെ മേജര്‍മാരായ ഇഖ്ബാല്‍ , സമീര്‍ അലി എന്നിവര്‍ക്കെതിരേയും ലഷ്‌ക്കര്‍ പ്രവര്‍ത്തകരായ സജിദ് മജീദ്, ഇല്യാസ് കശ്മീരി, അബ്ദുള്‍ റഹ്മാന്‍ ഹാഷിം എന്നവര്‍ക്കെതിരേയുമാണ് നോട്ടീസ്. മുംബൈ ആക്രമണത്തില്‍ പാക് ചാരസംഘടനകള്‍ക്ക് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഇന്റര്‍പോളിന്റെ നടപടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.