വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഐ എസ് ഐ മേധാവി മേജര്‍ ജനറല്‍ അഹമ്മദ് ഷൂജാ പാഷക്ക് അമേരിക്കന്‍ കോടതി നോട്ടീസയച്ചു. ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ലഷ്‌കര്‍ നേതാക്കളായ ഹാഫിസ് സയിദിനും സകിഉര്‍ റഹ്മാന്‍ ലക്വിക്കും നോട്ടീസയച്ചിട്ടുണ്ട്.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് അമേരിക്കക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപ
ടി. നവംബര്‍ 19നാണ് 26 പേജുള്ള ഹരജിഫയല്‍ ചെയ്തത്. ആക്രമണത്തില്‍ മൂന്നുപേര്‍ക്കും പങ്കുണ്ടെന്നും ഇവരെ വിചാരണക്ക് ഹാജരാകാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടത്.

ആക്രമണം നടത്താന്‍ ലഷ്‌കറിന് പ്രേരണനല്‍കിയത് ഐ എസ് ഐ മേധാവിയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. ലഷ്‌കര്‍ അടക്കമുള്ള സംഘടനകള്‍ക്ക് സാമ്പത്തികസഹായം ഉള്‍പ്പടെയുള്ള എല്ലാ പ്രോല്‍സാഹനവും ഐ എസ് ഐ നല്‍കുന്നുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു.