മുംബൈ: മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യക്ക് അനുകൂലമായി നിലകൊള്ളാന്‍ വിവിധ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചതായി വിക്കിലീക്ക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ഇന്റലിജന്‍സ് സംവിധാനത്തിലുണ്ടായ വീഴ്ച്ചയെ കുറ്റപ്പെടുത്തേണ്ടെന്ന തീരുമാനവും ലോകരാഷ്ട്രങ്ങള്‍ സ്വീകരിച്ചതായും വിക്കിലീക്ക്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മുംബൈ ഭീകരാക്രമങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക, ന്യൂസിലാന്‍ഡ്, ബ്രിട്ടന്‍,കാനഡ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

2001ലെ പാര്‍ലമെന്റ് ആക്രമണത്തെതുടര്‍ന്ന് പാക്കിസ്താനോട് ഇന്ത്യ സ്വീകരിച്ച നിലപാടില്‍ യു.എസിന് അതൃപ്തിയെന്നും വെളിപ്പെടുത്തലുണ്ട്.
ന്യൂദല്‍ഹിയിലെ അമേരിക്കന്‍ എംബസിയുടെ 1996 മുതലുള്ള രേഖകളാണ് വിക്കിലീക്ക്‌സ് പുറത്തുവിട്ടിരിക്കുന്നത്.