മുംബൈ: മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണം ഇന്ത്യ ആത്മവീര്യത്തോടെ നേരിട്ടു. അക്രമണത്തില്‍ നിരവധി ജനങ്ങള്‍ക്കും എന്‍ എസ് ജി കമാന്‍ഡോകള്‍ക്കും പോലീസുകാര്‍ക്കും ജീവഹാനി സംഭവിച്ചു. ഇവരെ രാജ്യം എന്നും ഓര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുബൈ മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍, ഉപമുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തമന്ത്രി ആര്‍.ആര്‍. പാട്ടീല്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ദക്ഷിണ മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.