മുംബൈ: 26/11ലെ മുംബൈ ഭീകരാക്രമണക്കേസ്സില്‍ അതിവേഗവിചാരണകോടതി വെറുതെ വിട്ട ഫാഹിം അന്‍സാരിക്കും ഷഹാബുദ്ദിന്‍ അഹ്മദിനും എതിരേ മുംബൈയിലെ സെഷന്‍സ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ഭീകരാക്രമണക്കേസ്സില്‍ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ മുംബൈ ഹെക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് വാറണ്ട്, സപ്തംബര്‍ 27ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കണം.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം എല്‍ തഹലിയാനിയാണ് ഓഗസ്റ്റ് 27ന് വാറണ്ട പുറപ്പെടുവിച്ചത്. ഇദ്ദേഹം തന്നെയായിരുന്നു വിചാരണ കോടതിയിലെയും ജഡ്ജി.

ഷഹാബുദ്ദിനെ ലഖ്‌നോ ജയിലിലും ഫാഹിമിനെ ബറേലി ജലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടതന്നെ ഉത്തര്‍പ്രദേശ് പോലിസിനാണ്് വാറണ്ട് അയച്ചിരിക്കുന്നത്.
അതേസമയം, വധശിക്ഷക്കു വിധിക്കപ്പെട്ട അജ്മല്‍ കസബിന്റെ വിധി നാളെ പരിഗണിക്കും. എന്നാല്‍ കസബിന്റെ അഭിഭാഷകരായ അമിന്‍ സോള്‍ക്കറും ഫര്‍ഹാനഷായും വിധിയെ ചോദ്യംചെയ്ത് ഇതുവരെ അപ്പീല്‍ നല്‍കിയിട്ടില്ല. കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും സോള്‍ക്കര്‍ പറഞ്ഞു.