തിരുവനന്തപുരം: സംസ്ഥാനത്തു പുതിയ 25ബൈപാസ് റോഡുകല്‍ക്ക് അനുമതി നല്‍കിയതായി പൊതുമരാമത്ത് മന്ത്രി എം.വിജയകുമാര്‍. ഈ റോഡുകളുടെ നിര്‍മാണം അതിവേഗ പദ്ധതിയില്‍പെടുത്തി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ബൈപ്പാസ് റോഡുകള്‍ക്കുവേണ്ടി 142.32 കോടി രൂപയുടെ പ്രവര്‍ത്തനാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.