കൊട്ടാരക്കര: സ്‌കൂള്‍ ബസ് റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് 30 ഓളം അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് 25ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം. എഴുകോണ്‍ ശ്രീനാരായണഗുരു സെന്‍ട്രല്‍ സ്‌കൂള്‍ വക ബസ് ഇന്ന് രാവിലെ 8.45നാണ് അമ്പലത്തുംകാലയ്ക്ക് സമീപം കിള്ളൂര്‍ റെയില്‍വേമേല്‍പ്പാലത്തില്‍ നിന്ന് താഴേയ്ക്ക് മറിഞ്ഞത്.

ബസില്‍ 32 ഓളം കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്. താഴ്ചയിലേയ്ക്ക് ബസ് പതിക്കും മുമ്പ് റബ്ബര്‍മരങ്ങളിലും തെങ്ങിലും തടഞ്ഞതിനാലാണ് വന്‍ദുരന്തം ഒഴിവായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Subscribe Us:

എതിരെ വന്ന ടെമ്പോട്രാക്‌സിന് സൈഡ് കൊടുക്കുമ്പോള്‍ ബസ് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആനക്കോട്ടൂര്‍, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കുട്ടികളെ കയറ്റി സ്‌കൂളിലേയ്ക്ക് വരും വഴിയാണ് ബസ് അപകടത്തില്‍പ്പെട്ടത്. എല്‍. കെ. ജി മുതല്‍ 12-ാം ക്‌ളാസ് വരെയുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

Malayalam News
Kerala News in English