മുംബൈ: 25 പൈസയുടെ നാണയങ്ങളും ഓര്‍മയാകാന്‍ പോകുന്നു. ഈ ‘നാലണ’യയുടെ ഉല്‍പ്പാദനം മാസങ്ങള്‍ക്കകം നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ 2011 ജൂണ്‍വരെ 25പൈസാ നാണയം സ്വീകരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജൂണ്‍ മാസത്തിനകം 25 പൈസയും അതില്‍ താഴെ വിനിമയമൂല്യമുള്ള ചില്ലറകളുടേയും ഉല്‍പ്പാദനം നിര്‍ത്തലാക്കാനാണ് തീരുമാനം.

വിലക്കയറ്റം വന്നതോടെ ഇത്തരം ചില്ലറകള്‍ക്ക് യാതൊരു വിലയും ഇല്ലാതായി. കൂടാതെ 50 പൈസയില്‍ കുറഞ്ഞ നാണയങ്ങള്‍ പലരും ഇപ്പോള്‍ സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.