ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദ് ജില്ലയില്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 25 പേര്‍ മരിച്ചു. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടിതായി ബിഗാ ഗ്രാമത്തില്‍ രാവിലെയാണ് അപകടം നടന്നത്.

Ads By Google

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. തലേദവിസം  ജോലി കഴിഞ്ഞ് തൊട്ടടുത്ത ജില്ലയായ ദാല്‍ത്തോഗന്‍ജിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് സുപ്രണ്ട് ദല്‍ജീത് സിങ് അറിയിച്ചു.

Subscribe Us:

ട്രക്കില്‍ ആകെ 35 പോരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരെല്ലാം കര്‍ഷക തൊഴിലാളികളാണ്. ട്രക്കിന്റെഅമിത വേഗമാണ് അപകട കാരണമെന്നറിയുന്നു.

നിയന്ത്രണം വിട്ട ട്രക്ക് റോഡില്‍ നിന്നും മറിഞ്ഞ ശേഷവും നിയന്ത്രണം കിട്ടാതെ ഏറെ ദൂരം നീങ്ങിയിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.