ജയ്പുര്‍: രാജസ്ഥാനിലെ ബഹ്‌റത്പുര്‍ പ്രവിശ്യയില്‍ വിവാഹ ദിവസം മതില്‍ ഇടിഞ്ഞ് വീണ് 26 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്ക്. മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളും. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കേ മാറ്റി.


Also Read: അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോയെന്ന് മകന്‍; സ്വന്തം മരണ വാര്‍ത്ത വാട്‌സ്അപ്പിലൂടെ അറിഞ്ഞ ഞെട്ടലില്‍ വിജയരാഘവന്‍


90 അടി നീളവും 13 അടി ഉയരവുമുള്ള മതിലാണ് തകര്‍ന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മരണപ്പെട്ടത്.

സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര അനുശേചനം അറിയിച്ചു. പരുക്കേറ്റവര്‍ക്ക് കൃത്യ ചികിത്സ നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടു.