നെകിലി: കഴിഞ്ഞ മാസം കോംഗോയിലെ സുഡ് കിവു പ്രവിശ്യയിലെ 248 സ്ത്രീകളെ സൈനികര്‍ മാനഭംഗപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 11, 12 തീയതികളിലെ രാത്രികളില്‍ മാത്രം 121 സ്ത്രീകളെ സൈനികര്‍ പീഡിപ്പിച്ചുവെന്ന് നെകിലി ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. ഇതേ ദിവസം തന്നെ പീഡനത്തിനിരയായതായി ആരോപിച്ച് 100 ഓളം സ്ത്രീകള്‍ വേറെയും രംഗത്തുണ്ട്.

പ്രാദേശിക സൈനിക തലവന്റെ നേതൃത്വത്തില്‍ 150 ഓളം വരുന്ന സൈനികരാണ് ഗ്രാമത്തില്‍ എത്തി സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. ജൂണ്‍ 11 മണിയോടെ ചെറിയ സംഘങ്ങളായിട്ടാണ് സൈനികര്‍ ഗ്രാമത്തിലേയ്ക്ക് എത്തി തുടങ്ങിയത്. പിറ്റേന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സൈനികര്‍ മടങ്ങിയത്. രാത്രി എട്ട് മണിയോടെ ഒരു യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ തന്നെ സൈനികര്‍ വിരട്ടി തിരിച്ചയച്ചുവെന്ന് ഗ്രാമതലവന്‍ പറഞ്ഞു.

ഗ്രാമത്തിലെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ എല്ലാ സ്ത്രീകളും കരയുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോഴാണ് സൈനികര്‍ പീഡിപ്പിച്ച അവര്‍ പറഞ്ഞതെന്നും ഗ്രാമത്തലവന്‍ പറഞ്ഞു.

സൈനികരുടെ ക്രൂര കൃത്യത്തിനെതിരേ യുഎന്‍ രംഗത്തെത്തിയിട്ടുണ്ട്.