ചുങ്താങ്: മണ്ണിടിച്ചിലിലും മിന്നല്‍പ്രളയത്തിലും വടക്കന്‍ സിക്കിമിലെ ചുങ്താങ് മേഖലയില്‍ വ്യാപകനാശം. 24 പേര്‍ മേഖലയില്‍ മരിച്ചതായാണ് കണക്ക്.

Subscribe Us:

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ 12 പേരും നാല് പ്രദേശവാസികളും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ 9 പേരുമാണ് മരിച്ചതെന്നാണ് വിവരം.

Ads By Google

ഇന്നലെ മുതല്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് പ്രദേശത്ത് പ്രളയവും മണ്ണിടിച്ചിലും ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് വ്യോമസേനാ ഹെലികോപ്ടറും ഒരു കരസേനാ ഹെലികോപ്ടറും വിട്ടുനല്‍കിയിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥ മൂലം ഇവയുടെ സേവനം പ്രയോജനപ്പെടുത്താനായിട്ടില്ല.

നിരവധി വീടുകളും വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിട്ടുണ്ട്. ചുങ്താങ്ങിലും പെഗോംഗിലും നിരവധി പ്രധാന റോഡുകളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശിലും ആസാമിലും സമാനമായ സാഹചര്യമാണുള്ളത്. അരുണാചല്‍ പ്രദേശിലും മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്.

ആസാമില്‍ 13 ജില്ലകളിലാണ് പ്രളയം രൂക്ഷമായി ബാധിച്ചിട്ടുള്ളത്. ദുരിതബാധിതര്‍ക്കായി സംസ്ഥാനത്ത അറുപതോളം താല്‍ക്കാലിക ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.