അബുദാബി: രാജ്യത്തെ ഇന്ത്യന്‍ തൊഴിലാളികളെ സഹായിക്കുന്നതിനായി 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. പ്രസിഡന്റ് പ്രതിഭാദേവി സിംഗ് പാട്ടീലാണ് ഹെല്‍പ് ലൈന്‍ ഉദ്ഘാടനം ചെയ്തത്.

വിവിധ ഏജന്‍സികളുടെ കീഴില്‍ അബുദാബിയിലെത്തുന്ന ഇന്ത്യക്കാരുടെ സഹായത്തിനും സേവനത്തിനുമായാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. അബുദാബിയില്‍ മാത്രം 1.75 മില്യണ്‍ ഇന്ത്യക്കാര്‍ ജോലിയെടുക്കുന്നുണ്ട്.

ഗള്‍ഫ് രാഷ്ട്രങ്ങളിലെ മറ്റ് എംബസികളിലും ഇത്തരം സൗകര്യങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കേന്ദ്രപ്രവാസി കാര്യമന്ത്രി വലയാര്‍ രവി വ്യക്തമാക്കി.