എഡിറ്റര്‍
എഡിറ്റര്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ 23 വര്‍ഷം പിന്നിടുന്നു
എഡിറ്റര്‍
Thursday 15th November 2012 11:12am

മുംബൈ: ലോകം കണ്ട എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒന്നാംനിരയില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് ഇന്നേക്ക് 23 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1989 നവംബര്‍ 15ന് പാകിസ്ഥാനെതിരെ ടെസ്റ്റ് കളിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ അരങ്ങേറ്റം കുറിച്ചത്.

Ads By Google

പതിനാറാം വയസ്സിലാണ് സച്ചിന്‍ അന്താരാഷ്ട്രാ ക്രിക്കറ്റില്‍ കളിക്കാന്‍ തുടങ്ങുന്നത്. പാകിസ്ഥാനെതിരെ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ചാമതായി ഇറങ്ങിയ സച്ചിന്‍ 15 റണ്‍സെടുത്തു.

പിന്നീട് പാകിസ്ഥാനെതിരെ ഫൈസലാബാദില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സച്ചിന്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 1992ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു സച്ചിന്റെ ആദ്യ സെഞ്ച്വറി. പിന്നീടൊരിക്കല്‍ പോലും സച്ചിന്‍ തിരിഞ്ഞുനോക്കിയിട്ടില്ല. സച്ചിന്റെ കരിയര്‍ നേട്ടങ്ങളുടേത് മാത്രമായിരുന്നു.

റണ്‍സുകള്‍ പിറക്കാന്‍ തുടങ്ങിയതോടെ റെക്കോര്‍ഡുകള്‍ വന്നുകൊണ്ടേയിരുന്നു. നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് സച്ചിന്റെ പേരിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികള്‍ തികച്ച ഏക താരവും സച്ചിന്‍ തന്നെ.

ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയതും സച്ചിന്റെ ഏറ്റവും വലിയ നേട്ടമാണ്.

പതിനാറുകാരന്റെ അതേ ഫോമില്‍ തന്നെ സച്ചിന്‍ ഇന്നും പിച്ചില്‍ അത്ഭുതങ്ങള്‍ രചിക്കുന്നു.

Advertisement