മെക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ സിയൂഡാഡ് ജുരെസിലുണ്ടായ വ്യത്യസ്ത സംഘര്‍ഷങ്ങളില്‍ 23 പേര്‍ കൊല്ലപ്പെട്ടു. പട്രോളിങ് നടത്തുകയായിരുന്ന രണ്ടു പോലിസുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തോക്കുധാരികളായ ചിലര്‍ കാറുകള്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. മറ്റൊരു സംഭവത്തില്‍ ഒരു പാര്‍ക്കിനുള്ളില്‍ കയറി ഒരാള്‍ ജനങ്ങള്‍ക്ക് നേരെ വെടിവെക്കുകയാണുണ്ടായത്. ആറ് പേര്‍ ഇവിടെ മരിച്ചു. നഗരത്തിലെ ഒരു നൈറ്റ് ക്ലബില്‍ രണ്ടുപേര്‍ വെടിയേറ്റുമരിച്ചു.