യങ്കോണ്‍:  വംശീയഹത്യയെത്തുടര്‍ന്ന് മാന്‍മറിലെ 22,000 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി യു.എന്‍. പ്രധാനമായും പടിഞ്ഞാറന്‍ മ്യാന്‍മാറിലെ മുസ്‌ലീം സമുദായത്തില്‍പ്പെട്ട ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചത് .

പുതിയ വംശീയകലാപത്തെത്തുടര്‍ന്ന് 22,587 ആളുകളേയും 4,665 വീടുകളും റാഖിനെ എന്ന സംസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.

Ads By Google

ആഴ്ചകളായി മ്യാന്‍മാറില്‍ തുടരുന്ന വംശീയ കലാപത്തില്‍ 21,700 മുസ്‌ലീംങ്ങളാണ് ഭവനരഹിതരായിരിക്കുന്നത്.

ഒരു പ്രദേശത്ത് കൂട്ടമായി താമസിച്ച 22000 ഓളം ആളുകളാണ് ഈ കലാപത്തോടെ വേര്‍പിരിഞ്ഞതെന്നും യു.എന്നിന്റെ യങ്കോണിലെ മേധാവി പറഞ്ഞു.

ഒക്ടോബര്‍ 21 നാണ് മ്യാന്‍മാറില്‍ ബുദ്ധിസ്റ്റുകളും മുസ്‌ലീംങ്ങളും തമ്മിലുള്ള കലാപം ആരംഭിച്ചത്.

കഴിഞ്ഞ ജൂണിലുണ്ടായ കലാപത്തെത്തുടര്‍ന്ന് മുസ്‌ലീംകള്‍ കുറവുള്ള റോങ്കിയ പ്രവിശ്യയില്‍ ഒരു താത്കാലിക ക്യാമ്പ് സ്ഥാപിച്ചിരുന്നു. ഇത്തവണ അവിടെ കേന്ദ്രീകരിച്ചാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്നും യു.എന്‍ മേധാവി പറഞ്ഞു.