എഡിറ്റര്‍
എഡിറ്റര്‍
ശ്രീനഗറില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 22കാരന്‍ കൊല്ലപ്പെട്ടു: വെടിവെപ്പ് യാതൊരു പ്രകോപനവുമില്ലാതെയെന്ന് പ്രദേശവാസികള്‍
എഡിറ്റര്‍
Sunday 16th April 2017 9:45am

ശ്രീനഗര്‍: ശ്രീനഗറിലെ ബാറ്റമാലൂവില്‍ സുരക്ഷാ സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരു കശ്മീരി യുവാവ് കൊല്ലപ്പെട്ടു. സാജദ് അഹമ്മദ് എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.

‘യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു വെടിവെപ്പ്’ എന്ന് ബാറ്റമാലൂ നിവാസികള്‍ ആരോപിക്കുന്നു. ‘ചിലയാളുകള്‍ സൈന്യത്തിന്റെ വാഹനത്തിനുനേരെ കല്ലെറിഞ്ഞു. അവര്‍ ബുള്ളറ്റുകള്‍കൊണ്ടാണ് നേരിട്ടത്. കല്ലെറിഞ്ഞു പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ സജാദ് ഉണ്ടായിരുന്നില്ല.’ എന്നും പ്രദേശവാസികള്‍ പറയുന്നു.

സജാദിന്റെ കൊലപാതകം ബാറ്റമാലൂ നിവാസികള്‍ രോഷാകുലരാക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ സുരക്ഷാ സൈന്യത്തിനുനേരെ കല്ലേറു നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.


Must Read: ‘മണിക് സര്‍ക്കാര്‍ സി.പി.ഐ.എമ്മിന് കുത്തിയാലും വോട്ട് താമരയ്ക്ക് വീഴും’ ത്രിപുരയില്‍ വോട്ടിങ് മെഷീന്‍ അട്ടിമറി നടത്തുമെന്ന് ബി.ജെ.പി പ്രസിഡന്റിന്റെ വെല്ലുവിളി 


സജാദിന്റെ മരണത്തോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി.

അതിനിടെ കശ്മീരിലെ പുല്‍വാമയിലെ സര്‍ക്കാര്‍ ഡിഗ്രി കോളജ് വിദ്യാര്‍ഥികളെ സൈന്യം ആക്രമിച്ചതായും ആരോപണമുണ്ട്. ആക്രമണത്തില്‍ 50ഓളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.

സി.ആര്‍.പി.എഫും പൊലീസുകാരും കോളജിലേക്കു അതിക്രമിച്ചു കയറി പെലറ്റ് പ്രയോഗിക്കുകയും കണ്ണീര്‍വാതകവും ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റവരില്‍ നിരവധി പേര്‍ സ്ത്രീകളാണ്.

ക്യാമ്പസില്‍ പുറത്തുവന്ന ചിലരുണ്ടായിരുന്നെന്നും അവര്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞെന്നും ഇതാണ് ആക്രമണത്തിനു കാരണമെന്നുമാണ് ദക്ഷിണ കശ്മീരിലെ ഡി.ഐ.ജി എസ്.പി പാനിയുടെ വിശദീകരണം.

Advertisement