ചെന്നൈ: തമിഴ്‌നാട്ടില്‍ തിരുവള്ളൂര്‍ ജില്ലയിലെ പുലികാട്ട് കായലില്‍ ബോട്ട് മുങ്ങി 22പേര്‍ മരിച്ചു. പതിമൂന്ന് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബോട്ടാണ് അപകടത്തില്‍ പെട്ടത്.

ബോട്ടില്‍ 25 പേരാണ് ഉണ്ടായിരുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെന്നൈയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെയാണ് സംഭവസ്ഥലം. ചെന്നൈയുടെ പരിസര പ്രദേശങ്ങളില്‍ ഉള്ളവരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

നിരോധിതമേഖലയില്‍ ലൈസന്‍സില്ലാത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് പരാതിയുണ്ട്.

Malayalam News

Kerala News in English