രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് തമിഴ്‌നാട്ടുകാരായ 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. ഇവര്‍ സഞ്ചരിച്ച അഞ്ച് ബോട്ടുകളും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തിട്ടുണ്ട്.

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക് സമീപം അരിച്ചല്‍മുനയില്‍ വെച്ച് ഇന്നു പുലര്‍ച്ചെയാണ് മത്സ്യത്തൊഴിലാളികള്‍ പിടിയിലായത്.

മത്സ്യ തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ശ്രീലങ്കന്‍ അധികൃതര്‍ പ്രതികരിച്ചു. പിടിയിലായവരെ തലിമന്നാര്‍ കോടതിയില്‍ ഹാജരാക്കി.

കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ലങ്കന്‍ നാവികസേന മല്‍സ്യത്തൊഴിലാളികള്‍ക്കു നേരെ കല്ലേറു നടത്തിയതായും കല്ലേറില്‍ ബോട്ടുകള്‍ക്കു കേടുപാടുകള്‍ ഉണ്ടായതായും ആരോപണമുണ്ട്.

ഇന്ത്യക്കാരുടെ രണ്ട് ബോട്ടുകള്‍ കൂടി കാണാതായിട്ടുണ്ട്. എന്നാല്‍ ഇവ ലങ്കന്‍ നേവിയുടെ കസ്റ്റഡിയിലുണ്ടോ എന്ന് വ്യക്തമല്ല.

Malayalam news

Kerala news in English