Administrator
Administrator
ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം
Administrator
Monday 24th October 2011 3:53pm

‘സോള്‍ട്ട് ആന്റ് പെപ്പര്‍’ ഹിറ്റായതിനുശേഷം ആഷിക് അബു ‘ഇടുക്കി ഗോള്‍ഡ് ‘ എന്ന പുതിയ ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ വര്‍ക്കിലായിരുന്നു. ഇടുക്കി ഗോള്‍ഡാണ് തന്റെ അടുത്ത ചിത്രമെന്ന് ആഷിക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇടുക്കി ഗോള്‍ഡില്‍ നിന്നും മറ്റൊരു ചിത്രത്തിലേക്ക് മാറുകയാണ്. ’22 ഫീമെയില്‍ കോട്ടയം’ എന്നാണ് ചിത്രത്തിന്റെ പേര്. റീമാ കല്ലിങ്കലും, ഫഹദ് ഫാസിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്യാം പുഷ്‌കരന്‍, അഭിലാഷ് കുമാര്‍ എന്നിവരാണ് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ‘ നോ ബുള്‍ഷിറ്റ്’ എന്നൊരു ടാഗ് കൂടിയുണ്ട് ചിത്രത്തിന്റെ പേരിനൊപ്പം.

ടെസ്സ അബ്രഹാം എന്ന കഥാപാത്രത്തെയാണ് റീമ കല്ലിങ്കല്‍ അവതരിപ്പിക്കുന്നത്. സിറില്‍ സി മാത്യുവായി ഫഹദ് വരുന്നു. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ബാംഗ്ലൂരും സമീപപ്രദേശങ്ങളുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

ഓജി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ചാപ്പാകുരിശിലൂടെ പ്രശസ്തനായ റെക്‌സ് വിജയനാണ്. 2012ല്‍ മികച്ച ചിത്രങ്ങളിലൊന്നാവും ഇതെന്നാണ് പ്രതീക്ഷ.

Advertisement