കൊച്ചി: പഞ്ചാബ് നാഷണല്‍ ബാങ്ക് ഒറ്റദിവസം 22 കോടി രൂപയുടെ കാര്‍ഷിക- ചെറുകിട വായ്പ വിതരണം ചെയ്തു.

ആലുവ, തൊടുപുഴ, ചേര്‍ത്തല തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.ആര്‍. കമ്മത്ത് വായ്പകള്‍ വിതരണം ചെയ്തു.

Ads By Google

തൊടുപുഴയിലും ചേര്‍ത്തലയിലും ആയിരത്തോളം കര്‍ഷകര്‍ക്ക് 13 കോടി രൂപ വായ്പയായി നല്‍കി. ആലുവയില്‍ നടന്ന ചടങ്ങില്‍ ഒമ്പതുകോടിയോളം രൂപയുടെ ചെറുകിട വായ്പകള്‍ വിതരണം ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്ക് ഇപ്പോള്‍ ”ഫെസ്റ്റിവല്‍ ബോണാന്‍സാ” വഴി ഭവനവാഹന വായ്പകള്‍ ആകര്‍ഷകമായ വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് കമ്മത്ത് പറഞ്ഞു. 10.50 ശതമാനം വാര്‍ഷിക പലിശനിരക്കില്‍ 75 ലക്ഷം രൂപവരെ ഭവനവായ്പ  നല്‍കും.