തിരുവനന്തപുരം: ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഗോഡൗണുകളും തുടങ്ങി 22 കോടി രൂപയുടെ പുതിയ പദ്ധതികളുമായി മാര്‍ക്കറ്റ്‌ഫെഡ് കരുത്താര്‍ജ്ജിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

അഞ്ചു കോര്‍പറേഷനുകളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, കോട്ടയത്തും എറണാകുളത്തും ഗോഡൗണുകള്‍, കൊല്ലത്ത് കേരജം ഓയില്‍ മില്‍ എന്നിവ സ്ഥാപിക്കാനാണ് 22 കോടി രൂപയുടെ പദ്ധതികള്‍.

Subscribe Us:

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സി.എന്‍. ബാലകൃഷ്ണന്‍, കെ.പി. മോഹനന്‍, മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ വി. സത്യശീലന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു മാര്‍ക്കറ്റ്‌ഫെഡിനു സര്‍ക്കാരില്‍ നിന്നു കിട്ടാനുണ്ടായിരുന്ന 43 കോടി രൂപയുടെ കാര്യത്തിലും യോഗത്തില്‍ തീരുമാനമായി.

Malayalam News
Kerala News in English