എഡിറ്റര്‍
എഡിറ്റര്‍
പതിനൊന്ന് വയസുകാരന്‍ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് പരാതി നല്‍കിയ യുവതിക്കെതിരെ കേസ്
എഡിറ്റര്‍
Thursday 18th May 2017 10:51am

ദല്‍ഹി: പതിനൊന്നുകാരന്‍ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പരാതി നല്‍കിയ വീട്ടുജോലിക്കാരിയായ യുവതിക്കെതിരെ പൊലീസ് കേസ്. പരാതിയില്‍ കഴമ്പില്ലെന്ന ജുവനൈല്‍ ജസ്റ്റിസ്സ് ബോര്‍ഡിന്റെ വിധി വന്നതിനു പിന്നാലെയാണ് യുവതിക്കെതിരെ കേസെടുത്തത്.

21 വയസ്സുകാരിയായ യുവതിയാണ് പരാതി നല്‍കിയത്. വീട്ടുടമസ്ഥന്റെ 11 വയസുള്ള മകന്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.

ഈ കുട്ടിയുടെ വീട്ടില്‍ ഒരുവര്‍ഷത്തോളം ഈ യുവതി ജോലി ചെയ്തിരുന്നു. രക്ഷിതാക്കള്‍ പുറത്തുപോയ അവസരത്തില്‍ കുട്ടി തന്നോട് മോശമായി പെരുമാറുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്നായിരുന്നു പരാതി.


Must Read:മഞ്ജുവാര്യരെ തിരുവനന്തപുരത്തെ ഷൂട്ടിങ് ലോക്കേഷനില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട് 


എന്നാല്‍ പരാതി വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് മുരാരി പ്രസാദ് സിങ് തന്റെ വിധി പ്രസ്താവത്തില്‍ പറയുന്നു.

കുട്ടി തന്നെ ബാറ്റ് വെച്ച് അടിച്ചുവെന്നും തള്ളിയിട്ട് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി, ഇതാണ് കോടതി തള്ളിയത്. സംഭവം നടന്നയുടനെ തന്നെ ഏജന്റിനെ കാണുകയും ഏജന്റുമായി പൊലീസ് സ്റ്റേഷന്‍ എത്തി പരാതി നല്‍കുകയുമായിരുന്നെന്നും യുവതി പറഞ്ഞിരുന്നു.

11 വയസ്സുകാരന്റെ അടുത്ത് നിന്ന് ഇത്തരം ഒരു പ്രവൃത്തി ഉണ്ടാകുമെന്ന് ഒരിക്കലും വിശ്വസിക്കാവുന്നതല്ല. യുവതി ആക്രമിക്കപ്പെട്ടതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് തെറ്റായ പരാതി നല്‍കിയെന്നാരോപിച്ച് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

അതേ സമയം യുവതി കുട്ടിയുടെ അമ്മയുടെ സഹോദരിയില്‍ നിന്ന് 40000 രൂപയോളം വാങ്ങിയിട്ടുണ്ടെന്നും നാല് ദിവസം മാത്രമാണ് ജോലി ചെയ്തതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

12 പോലും തികയാത്ത കുട്ടിക്കെതിരെയാണ് ഇത്തരമൊരു തെറ്റായ പരാതി നല്‍കിയിരിക്കുന്നത്. ഈ ഒരു ദുരന്തത്തില്‍ നിന്ന് കരകയറാന്‍ ഒരുപാട് സമയമെടുക്കുമെന്നും കുട്ടിക്ക് വേണ്ടി ഹാജരായ വക്കീലും ബാലവകാശ പ്രവര്‍ത്തകനുമായ അനന്ദ് അസ്താന പറയുന്നു.

Advertisement