ന്യൂദല്‍ഹി: 2050 ആവുമ്പോഴേക്കും ഇന്ത്യന്‍ സര്‍ക്കാറിനെ തൂത്തെറിഞ്ഞ് ഭരണം പിടിക്കുകയാണ് മാവോവാദികളുടെ ലക്ഷ്യമെന്ന് ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള. ഇതിന് വിമുക്ത സൈനികരുടെ സഹായവും മാവോവാദികള്‍ തേടുന്നുണ്ട്. മാവോവാദികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ നിന്ന് ഇത് വ്യകതമാകുന്നുണ്ടെന്നും ന്യൂദല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് ഏന്റ് അനലൈസിസില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.

മാവോവാദികളുടെ വാര്‍ഷിക വരുമാനം 1,400 കോടിയാണ്. സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നതിന് അവര്‍ക്ക് ആത്മാര്‍ഥതയില്ല. കൂടുതല്‍ സംഘടിതരായി ശക്തമായ ആക്രമണത്തിന് ഒരുങ്ങുകയാണവര്‍. അതിനുള്ള ഒരുക്കത്തിനാണ് അവര്‍ ചര്‍ച്ചയെക്കുറിച്ച് പറയുന്നത്.

അതേസമയം ആഭ്യന്തര സെക്രട്ടറിയുടെ പ്രസ്താവനയെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് വിമര്‍ശിച്ചു. മാവോവാദികള്‍ ഗറില്ലാ ഗ്രൂപ്പുകള്‍ മാത്രമാണെന്നും അവരെ ഒരു സൈന്യത്തോട് ഉപമിച്ച ആഭ്യന്തര സെക്രട്ടറിയുടെ പ്രസ്താവന ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി.