എഡിറ്റര്‍
എഡിറ്റര്‍
2020 ലെ ഒളിമ്പിക്‌സില്‍ ഇന്ത്യ 25 മെഡലുകള്‍ നേടും: അജയ് മാക്കന്‍
എഡിറ്റര്‍
Sunday 12th August 2012 1:15pm

ന്യൂദല്‍ഹി : 2020 ലെ ഒളിമ്പിക്‌സില്‍ ഇന്ത്യ 25 മെഡലുകള്‍ നേടുമെന്ന് കായിക മന്ത്രി അജയ് മാക്കന്‍. താരങ്ങളുടെ പ്രകടനത്തില്‍ താന്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

ബീജീങ് ഒളിമ്പിക്‌സിലെ മൂന്ന് മെഡല്‍ നേടി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അത് അഞ്ചാക്കി ഉയര്‍ത്തിയ താരങ്ങളെ അജയ് മാക്കന്‍ അഭിനന്ദിച്ചു.

Ads By Google

2020 ല്‍ ഇന്ത്യ 25 മെഡല്‍ നേടുമെന്നും അതില്‍ അഞ്ചോ പത്തോ സ്വര്‍ണ്ണമെഡലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സിഎന്‍എന്‍-ഐബിന്‍ ചാനലിലെ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

60 കിലോഗ്രാം ഗുസ്തിയില്‍ യോഗേശ്വര്‍ കുമാറാണ് ഇന്ത്യക്ക് അഞ്ചാം മെഡല്‍ സമ്മാനിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സിന് ഇന്ന് തിരശ്ശീല വീഴുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ സജീവമാക്കി ബീജിങ് ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ഇന്നിറങ്ങും.

Advertisement